Skip to main content

വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2020-21 അധ്യയന വര്‍ഷത്തേക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.  സംസ്ഥാനത്തെ സര്‍ക്കാര്‍/ എയ്ഡഡ്/ അംഗീകൃത സെന്‍ട്രല്‍ സ്‌കൂള്‍/ ഐ.സി.എസ്.ഇ / സി.ബി.എസ്.ഇ / എന്നീ സ്‌കൂള്‍ /കോളജുകളില്‍ വിവിധ കോഴ്‌സുകളില്‍ (എട്ടാം ക്ലാസ് മുതല്‍ പ്രൊഫഷനല്‍ കോഴ്‌സ് വരെ) പഠിക്കുന്ന കുട്ടികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുക.  പ്ലസ് വണ്‍ മുതലുള്ള കോഴ്‌സുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നവര്‍ കോഴ്‌സിന്റെ യോഗ്യതാ പരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക് നേടിയവരായിരിക്കണം.  അപേക്ഷ ഫോം ബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ നിന്നും കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും www.kmtwwfb.org ലും ലഭിക്കും. അപേക്ഷ ഡിസംബര്‍ 31 നകം ജില്ലാ ഓഫീസില്‍ സമര്‍പ്പിക്കണം.

date