ജില്ലയുടെ തീരസംരക്ഷണത്തിനായി പുലിമുട്ടുകൾ
ആലപ്പുഴ: ജില്ലയിലെ രൂക്ഷമായ കടലാക്രമണങ്ങൾ അനുവഭിക്കുന്ന പ്രദേശങ്ങളാണ് ആലപ്പുഴയിലെ കാട്ടൂർ മുതൽ ഓമനപുഴ വരെയും ,അമ്പലപ്പുഴയിലെ കാക്കാഴം മുതൽ പുന്നപ്ര വരെയും ഹരിപ്പാട് മണ്ഡലത്തിലെ പതിയാങ്കര, ആറാട്ടുപുഴ, വട്ടച്ചാൽ തുടങ്ങിയവ.. കഴിഞ്ഞ 5 വർഷ കാലയളവിൽ ഈ മേഖലയിൽ കടലാക്രമണ നിരോധന പ്രവർത്തികൾക്കായി 25 കോടി രൂപയോളം ചിലവാക്കിയിട്ടുണ്ടെന്നു നീർക്കുന്നത് നടന്ന നിർമ്മാണ ഉദ്ഘാടന ച്ചടങ്ങിന്റെ റിപ്പോർട്ടിൽഡെപ്യൂട്ടി ജനറൽ മാനേജർ കെഐഐഡിഡി കെ പി ഹരൻബാബു പറഞ്ഞു .
കടൽഭിത്തിയുടെ അറ്റകുറ്റ പണികൾക്കായി എല്ലാ വർഷവും 2 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. ഇതിനു പരിഹാരമായി കാട്ടൂർ ഭാഗത്തു 3.162 കി.മീ. നീളത്തിൽ 34 പുലിമുട്ടുകളും അമ്പലപ്പുഴ ഭാഗത്തു 5.40കി.മീ. നീളത്തിൽ 30 പുലിമുട്ടുകളും 345 മീറ്റർ കടൽഭിത്തിയും പതിയാങ്കരയിൽ 13 പുലിമുട്ടുകളും ആറാട്ടുപുഴയിൽ 21 പുലിമുട്ടുകളും വട്ടച്ചാലിൽ 16 പുലിമുട്ടുകളുമാണ് നിർമിക്കുന്നത്. പരമ്പരാഗത രീതിയിൽ കല്ലുകൾ മാത്രം ഉപയോഗിച്ചുള്ള പുലിമുട്ടുകൾക്ക് പകരം അടിയിൽ കല്ലുകളും മുകളിൽ കോൺക്രീറ്റ് നിർമിതമായ ടെട്രാപോഡുകൾ ഉപയോഗിച്ചുള്ള രീതിയാണ് ഉപയോഗിക്കുന്നത്. പുലിമുട്ടിൽ ഇരുവശത്തും 2 ടൺ ഭാരമുള്ള ടെട്രാപോഡുകളും പുലിമുട്ടിന്റെ ആഗ്ര ഭാഗത്തു 5 ടൺ ഭാരമുള്ള രണ്ടു ലെയർ ടെട്രാപോഡുമാണ് സ്ഥാപിക്കുന്നത്. ഈ അഞ്ചു പദ്ധതികൾക്കുമായി 185 കോടി രൂപയാണ് കിഫ്ബിയിൽ അനുവദിച്ചിട്ടുള്ളത്.
കരയിൽ നിന്നും കടലിലേക്ക് തള്ളി നിൽക്കുന്നതിനാൽ തിരമാലകളുടെ പ്രഹരശേഷി ദൂരെ വച്ചു തന്നെ കുറയ്ക്കുവാനും തീരശോഷണം ഇല്ലാതാക്കി കൂടുതൽ മണൽ അടിഞ്ഞു ബീച്ച് ഉണ്ടാക്കുവാനും പുലിമുട്ട് കൊണ്ട് സാധിക്കും. മത്സ്യത്തൊഴിലാളികൾക്ക് ജലയാനങ്ങളും ഉപകരണങ്ങളും കയറ്റി വെയ്ക്കുവാനും മത്സ്യ വിപണനം നടത്തുവാനും സാധിക്കും. അടിയിൽ ചെറുകല്ലുകൾ പാകി മുകളിൽ ടെട്രാ പോഡുകൾ സ്ഥാപിച്ചതിനാൽ പാറക്കല്ലുകളുടെ ഉപയോഗം കുറയ്ക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു .
- Log in to post comments