Skip to main content

ജന്‍ ആന്ദോളന്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചു

ദേശീയ സാമ്പിള്‍ സര്‍വേ നടക്കുന്ന വീടുകളില്‍  വിവരശേഖരണത്തോടൊപ്പം കോവിഡ് ബോധവത്ക്കരണവുമായി ബന്ധപ്പെട്ട ജന്‍ ആന്ദോളന്‍ ക്യാമ്പയിന്‍  സംഘടിപ്പിച്ചു. പുളിക്കല്‍ ഗ്രാമപഞ്ചായത്തിലെ 15-ാം വാര്‍ഡായ കൊട്ടപ്പുറത്തെ തെരഞ്ഞെടുക്കപ്പെട്ട വീടുകളിലാണ് ക്യാമ്പയിന്‍ സംഘടിപ്പിച്ചത്. നാഷനല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് ഡയറക്ടര്‍ എഫ്. മുഹമ്മദ് യാസിര്‍ ക്യാമ്പയിന് നേതൃത്വം നല്‍കി. മാസ്‌ക് ധരിക്കല്‍, തുടര്‍ച്ചയായി കൈ സോപ്പ് ഉപയോഗിച്ച് കഴുകല്‍, സാമൂഹിക അകലം പാലിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ ബോധവത്ക്കരണം നടത്തുകയാണ് ക്യാമ്പയിന്‍ ലക്ഷ്യമിടുന്നത്. സര്‍വേ നടക്കുന്ന വീടുകളില്‍  വിവരശേഖരണത്തോടൊപ്പം ജന്‍ ആന്ദോളന്‍ ക്യാമ്പയിന്‍ നടത്തണമെന്ന കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് ബോധവല്‍ക്കരണം നടത്തിയത്.

date