Skip to main content

ഗ്രാന്റിന് വിവരങ്ങള്‍ നല്‍കണം

 

സര്‍ക്കാര്‍/എയ്ഡഡ് സ്‌ക്കൂളുകളിലെ ഒന്ന് മുതല്‍ എട്ട് വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് പ്രാഥമീക പഠന ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ പ്രൈമറി/സെക്കന്ററി എഡ്യൂക്കേഷന്‍ എയ്ഡ് പദ്ധതി പ്രകാരം ഒരു വിദ്യാര്‍ത്ഥിക്ക് 2000 രൂപ വീതം അനുവദിക്കുന്നു. അര്‍ഹരായ വിദ്യാര്‍ഥികളുടെ ലിസ്റ്റ് ഇ-ഗ്രാന്റ്‌സ് 3.0 പോര്‍ട്ടല്‍ വഴി സ്‌ക്കൂള്‍ മേധാവികള്‍ പട്ടികജാതി വികസന ഓഫീസിലേക്ക് അയക്കണം. വിതരണം ഇ-ഗ്രാന്റ്‌സ് 3.0 പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായ് ബ്ലോക്ക്/നഗരസഭ പട്ടികജാതി വികസന ഓഫീസര്‍മാര്‍ നിര്‍വഹിക്കും. വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ രണ്ട് സെറ്റ് യൂണിഫോം,ബാഗ്,കുട,ചെരുപ്പ്,ടിഫിന്‍ ബോക്‌സ്, വാട്ടര്‍ ബോട്ടില്‍, പേന മറ്റ് അത്യാവശ്യ പഠനോപകരണങ്ങള്‍ എന്നിവ വാങ്ങുന്നതിന് തുക വിനിയോഗിക്കാം.

date