കായികക്ഷമതാ പരീക്ഷ
ജില്ലയില്‍ വനിതാ കോണ്‍സ്റ്റബിള്‍ (കാറ്റഗറി നമ്പര്‍ 08/20) പൊലീസ് കോണ്‍സ്റ്റബിള്‍ (കാറ്റഗറി നമ്പര്‍ 09/20) (എസ്.ടി സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് )തസ്തികള്‍ക്ക് നിലമ്പൂര്‍, കാളികാവ്, അരീക്കോട്, വണ്ടൂര്‍ ബ്ലോക്കുകളിലെ വനാന്തരങ്ങളിലെയും വനാതിര്‍ത്തിയിലെയും സെറ്റില്‍മെന്റ് കോളനികളില്‍ നിവസിക്കുന്ന പണിയാന്‍, പ്രത്യേക ദുര്‍ബല ഗോത്രവര്‍ഗത്തില്‍പ്പെട്ട ചോലനായ്ക്കര്‍, കാട്ടുനായ്ക്കന്‍ വിഭാഗങ്ങളില്‍ നിന്ന് സ്വീകാര്യമായ അപേക്ഷ സമര്‍പ്പിച്ചവര്‍ക്കുള്ള ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നവംബര്‍ 20, 21, 23, 24, 25 തീയതികളില്‍ നിലമ്പൂര്‍ എം.എസ്.പി പൊലീസ് ഗ്രൗണ്ടില്‍ നടത്തും. ഉദ്യോഗാര്‍ഥികള്‍ക്കുള്ള അറിയിപ്പ് ബന്ധപ്പെട്ട ട്രൈബല്‍ എക്സറ്റന്ഷന് ഓഫീസര്‍ മുഖേന നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ അഡ്മിഷന് ടിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുള്ള ദിവസങ്ങളില്‍ കോവിഡ് 19 പരിശോധനക്കും കായികക്ഷമതാ പരീക്ഷക്കും ഹാജരാകണമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.
- Log in to post comments