തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം; മോണിറ്ററിംഗ് സെല്‍ രൂപീകരിച്ചു
========
തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംശയങ്ങള്‍ പരിഹരിക്കുന്നതിനും പെരുമാറ്റച്ചട്ട ലംഘനം സംബന്ധിച്ച പരാതികളില്‍ അടിയന്തര നടപടി സ്വീകരിക്കുന്നതിനും ജില്ലാതല മോണിറ്ററിംഗ് സെല്ലുകള്‍ രൂപീകരിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവായി.
ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടറാണ് മോണിട്ടറിംഗ് സെല്ലിന്‍റെ ചെര്‍പേഴ്സണ്‍. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കണ്‍വീനറും ജില്ലാ പോലീസ് മേധാവി, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്നിവര്‍ അംഗങ്ങളുമാണ്.
സ്ഥാനാര്‍ഥികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പൊതുജനങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കുള്ള സംശയങ്ങള്‍ പരിഹരിക്കുന്നതിനും പെരുമാറ്റച്ചട്ട ലംഘനം സംബന്ധിച്ച പരാതികളില്‍ ഉടന്‍ പരിഹാരം കാണുന്നതിനും മോണിട്ടറിംഗ് സെല്‍ നടപടി സ്വീകരിക്കും. കമ്മീഷന്റെ ഇടപെടല്‍ ആവശ്യമുള്ള വിഷയങ്ങള്‍ റിപ്പോര്‍ട്ട് സഹിതം കമ്മീഷന്റെ ശ്രദ്ധയില്‍ പെടുത്തണമെന്നും ഉത്തരവില്‍ പറയുന്നു.
രണ്ടു ദിവസത്തില്‍ ഒരിക്കല്‍ സെല്‍ യോഗം ചേരും
- Log in to post comments