പത്രിക സമർപ്പണം:കോവിഡ് പ്രതിരോധം ഉറപ്പാക്കാന്‍ കളക്ടറേറ്റില്‍ പ്രത്യേക ക്രമീകരണം
================
ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്നവരുടെ നാമനിര്‍ദേശ പത്രികകള്‍ സ്വീകരിക്കുന്ന കളക്ടറേറ്റില്‍ കോവിഡ് പ്രതിരോധം ഉറപ്പാക്കുന്നതിന് പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.
പത്രിക നല്‍കാന്‍ എത്തുന്നവര്‍ മാസ്ക്, ഗ്ലൗസ്, ഫേസ് ഷീൽഡ് എന്നിവ നിർബന്ധമായും ധരിച്ചിരിക്കണം. സ്ഥാനാര്‍ഥിയും നാമ നിര്‍ദ്ദേശകനും മറ്റൊരാളുമടക്കം മൂന്ന് പേര്‍ക്കു മാത്രമാണ് പ്രവേശനം അനുവദിക്കുക.
കളക്ടറേറ്റ് കവാടത്തില്‍ വച്ചിട്ടുള്ള സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ അണുവിമുക്തമാക്കി അകത്തു പ്രവേശിച്ച് തെര്‍മല്‍ സ്കാനിംഗിന് വിധേയരാകണം.
കളക്ടറേറ്റിന്‍റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന സഹായ കേന്ദ്രത്തില്‍ സ്ഥാനാര്‍ഥിയുടെ പേരും ഡിവിഷന്‍ നമ്പരും നൽകി ടോക്കണ്‍ വാങ്ങണം.
ടോക്കണ്‍ വാങ്ങിയവര്‍ ഒന്നാം നിലയില്‍ കളക്ടറുടെ ചേംബറിനു പുറത്ത് ക്രമീകരിച്ചിട്ടുള്ള ഇരിപ്പിടങ്ങളില്‍ സാമൂഹ്യ അകലം പാലിച്ച് ഇരിക്കണം. ടോക്കണ്‍ നമ്പർ ക്രമത്തിലാണ് പത്രിക സമര്‍പ്പിക്കുന്നതിനായി കളക്ടറുടെ ചേംബറില്‍ പ്രവേശനം അനുവദിക്കുക.
പത്രിക സമര്‍പ്പണവുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയായലുടന്‍ സ്ഥാനാർഥികളും ഒപ്പമുള്ളവരും ജില്ലാ കളക്ടറുടെ കാര്യാലയത്തില്‍ നിന്നും മടങ്ങേണ്ടതാണ്.
പത്രിക നല്‍കാന്‍ എത്തുന്നവർ ഒന്നിലിധം വാഹനങ്ങള്‍ ഉപയോഗിക്കുവാൻ പാടില്ല. ഈ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ എല്ലാ സ്ഥാനാര്‍ഥികളും രാഷ്ട്രീയ കക്ഷികളും ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടര്‍ എം . അഞ്ജന അറിയിച്ചു.
- Log in to post comments