Post Category
ജില്ലയിൽ നാമനിർദേശ പത്രികാ സമർപ്പണം അവസാനിച്ചു; 20ന് സൂക്ഷ്മ പരിശോധന
ജില്ലയിൽ ഡിസംബർ 10ന് നടക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികാ സമർപ്പണം വ്യാഴാഴ്ച അവസാനിച്ചു. വെള്ളിയാഴ്ച പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. കേരള പഞ്ചായത്തിരാജ് നിയമത്തിലെയും മുനിസിപ്പാലിറ്റി നിയമത്തിലെയും നിബന്ധനകളുടെ അടിസ്ഥാനത്തിൽ അതത് വരണാധികാരികളാണ് നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടത്തുക. അതത് വരണാധികാരികളുടെ കാര്യാലയത്തിൽ രാവിലെ ഒമ്പതിന് സൂക്ഷ്മ പരിശോധന തുടങ്ങും. സാധുവായ നാമനിർദേശങ്ങൾ ഫോം നാലിൽ പ്രസിദ്ധീകരിക്കും.
date
- Log in to post comments