Skip to main content

പത്രികാ സമര്‍പ്പണം പൂര്‍ത്തിയായി. സൂക്ഷ്മ പരിശോധന ഇന്ന്

തദ്ദേശ  സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ നാമ നിര്‍ദേശ പത്രിക സമര്‍പിക്കാനുള്ള സമയപരിധി ഇന്നലെ അവസാനിച്ചു. നോമിനേഷനുകളുടെ സൂക്ഷ്മ പരിശോധന വരണാധികാരികളുടെ നേതൃത്വത്തില്‍ ഇന്ന് (നവംബര്‍ 20) നടത്തും. സൂക്ഷ്മ പരിശോധനയ്ക്ക് സൗകര്യപ്രദമായതും വായു സഞ്ചാരമുള്ളതുമായ അണുവിമുക്തമാക്കിയ ഹാള്‍ ആയിരിക്കും ഉപയോഗിക്കുക.  സൂക്ഷ്മ പരിശോധനാ വേളയില്‍ ഓരോ വാര്‍ഡിലെയും സ്ഥാനാര്‍ത്ഥികള്‍ക്കും നിര്‍ദ്ദേശകര്‍ക്കും ഏജന്റുമാര്‍ക്കും മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. പരമാവധി 30 പേര്‍ മാത്രം. സാമൂഹ്യ അകലം പാലിച്ചു വേണം ഇരിക്കേണ്ടത്. സൂക്ഷ്മ പരിശോധന വേളയില്‍ വരണാധികാരി, ഉപവരണാധികാരി എന്നിവര്‍ മാസ്‌ക്, കൈയ്യുറ, ഫെയ്സ് ഷീല്‍ഡ്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമായും ഉപയോഗിക്കണം. സൂക്ഷ്മപരിശോധനയ്ക്ക് നിയമപരമായ എല്ലാ വ്യവസ്ഥകളും പാലിച്ചിരിക്കണം.

date