Skip to main content

സൂക്ഷ്മ പരിശോധന  നവംബർ 20ന് സജ്ജീകരണങ്ങൾ ഉറപ്പാക്കി ജില്ലാഭരണകൂടം 

 

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായി സമര്‍പ്പിക്കപ്പെട്ട നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നാളെ (നവംബര്‍ 20) നടക്കും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് അതത് തദ്ദേശ സ്ഥാപനങ്ങളിലെ വരണാധികാരികളാണ്  സൂക്ഷ്മ പരിശോധന നടത്തുക.  ജില്ലാ പഞ്ചായത്തിലെ സ്ഥാനാർഥികളുടെ നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുമെന്ന് ജില്ലാ കലക്ടർ എ അലക്സാണ്ടർ അറിയിച്ചു

 ജില്ലയിലെ എല്ലാ കേന്ദ്രങ്ങളിലും  സൗകര്യപ്രദമായ ഹാളുകളിൽ സൂക്ഷ്മപരിശോധനയ്ക്ക് ഉള്ള  ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 
  പരിശോധനയ്ക്ക് മുന്നോടിയായി ഹാളുകള്‍ അണുവിമുക്തമാക്കും.  

സൂക്ഷ്മപരിശോധനാ വേളയില്‍ ഓരോ വാര്‍ഡിലേയും സ്ഥാനാർത്ഥി അടക്കം മൂന്ന് പേർക്കാണ് പ്രവേശനം.
  ഒരു സമയത്ത് ഹാളിനുള്ളില്‍ പരമാവധി 30 പേര്‍ മാത്രമേ പാടുള്ളൂ. 

ഹാളിനുള്ളില്‍ സാമൂഹിക അകലം ഉറപ്പാക്കിയാണ് ഇരിപ്പിടങ്ങള്‍ ക്രമീകരിക്കുക. വരണാധികാരികളും സ്ഥാനാർഥികളും
 കോവിഡ് പ്രതിരോധ മുന്‍കരുതലുകള്‍ ഉറപ്പാക്കണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.

date