Skip to main content

തദ്ദേശ പൊതുതെരഞ്ഞെടുപ്പ്: ജില്ലാ പഞ്ചായത്തിലേക്ക് മത്സരരംഗത്തുള്ളത് 60 പേര്‍

തദ്ദേശ പൊതുതെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്തിലേക്ക് മത്സരരംഗത്തുള്ളത് 60 സ്ഥാനാര്‍ഥികള്‍. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം കഴിഞ്ഞപ്പോഴാണ് മത്സരരംഗത്തുള്ളവരുടെ ചിത്രം വ്യക്തമായത്. ജില്ലാ പഞ്ചായത്തിലെ 16 ഡിവിഷനുകളിലേക്ക് മത്സരിക്കുന്നതിനായി 147 പത്രികകളാണ് സമര്‍പ്പിച്ചിരുന്നത്. സൂക്ഷ്മ പരിശോധനയില്‍ 3 പത്രികകള്‍ നിരസിച്ചിരുന്നു. ബാക്കി 144 പത്രികകളില്‍ 76 പേരാണുണ്ടായിരുന്നത്. അതില്‍ 16 പേര്‍ പത്രികകള്‍ പിന്‍വലിച്ചതോടെയാണ് അന്തിമ പട്ടികയില്‍ 60 സ്ഥാനാര്‍ഥികളായത്. 

date