Post Category
സറണ്ടര്‍ ചെയ്ത ആയുധങ്ങള്‍ തിരികെ നല്‍കും
2020 ലെ തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോലീസ് സ്‌റ്റേഷനുകളില്‍ സറണ്ടര്‍ ചെയ്ത ആയുധങ്ങള്‍ സാധുവായ ലൈസന്‍സ് ഹാജരാക്കുന്ന പക്ഷം തിരികെ നല്‍കാന്‍ ജില്ലാ മജിസ്‌ട്രേറ്റായ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. സാധുത ഇല്ലാതായ ആയുധങ്ങള്‍ തിരികെ നല്‍കുന്നില്ലെന്ന് ജില്ലാ പോലീസ് മേധാവി ഉറപ്പു വരുത്തേണ്ടതാണെന്നും അറിയിച്ചു. കാലാവധി കഴിഞ്ഞ് മൂന്ന് വര്‍ഷത്തേക്ക് ആയുധങ്ങളുടെ ലൈസന്‍സ് പുതുക്കാത്ത പക്ഷം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ജില്ലാ മജിസ്‌ട്രേറ്റിനെ അറിയിക്കണം.
date
- Log in to post comments