Post Category
വാഹന ക്വട്ടേഷന്‍
റോഡ് ഫണ്ട് ബോര്‍ഡ് പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിലെ ഉപയോഗത്തിന് വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. 2016 ഡിസംബര്‍ ഒന്നിനോ അതിനുശേഷമോ ആദ്യ രജിസ്‌ട്രേഷന്‍ ചെയ്തതും അഞ്ചു സീറ്റുള്ളതുമായ എ സി വാഹനം കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് ലഭ്യമാക്കണം. 'വാഹനം വാടകക്ക് എടുക്കുന്നതിനുള്ള ക്വട്ടേഷന്‍' എന്ന് കവറിനു പുറത്തെഴുതി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, കേരള റോഡ് ഫണ്ട് ബോര്‍ഡ്, പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ്, കോഴിക്കോട്/ വയനാട്, പിഡബ്ല്യുഡി റെസ്റ്റ് ഹൗസിനു സമീപം, ഫറോക്ക് 673631 എന്ന വിലാസത്തില്‍ ജനുവരി 22ന് മൂന്നു മണിക്കകം ക്വട്ടേഷന്‍ സമര്‍പ്പിക്കണം.
date
- Log in to post comments