Post Category
'അബ്സ്ട്രാക്ട്' ഏകാംഗഫോട്ടോ പ്രദര്‍ശനം
കേരള ലളിതകലാ അക്കാദമി സംഘടിപ്പിക്കുന്ന നിസ്സാം അമ്മാസിന്റെ 'അബ്സ്ട്രാക്ട്' ഏകാംഗഫോട്ടോ പ്രദര്‍ശനം ഇന്ന്് (ജനുവരി 12) കോഴിക്കോട് ആര്‍ട്ട് ഗ്യാലറിയില്‍ ആരംഭിക്കും. രാവിലെ 11 മണിക്ക് കേരള ലളിതകലാ അക്കാദമി സെക്രട്ടറി പി.വി. ബാലന്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. പ്രശസ്ത ഫോട്ടോഗ്രാഫര്‍ നന്ദകുമാര്‍ മൂടാടി അദ്ധ്യക്ഷനായിരിക്കും. പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് മണി വരെ പ്രദര്‍ശനം നടക്കും. ഇന്ത്യന്‍ ഫോട്ടോഗ്രാഫിയില്‍ അത്ര പരിചിതമല്ലാത്തതും വിദേശ രാജ്യങ്ങളില്‍ ഏറെ പ്രചാരം നേടിയതുമായ ഒരു ഫോട്ടോഗ്രാഫി മേഖലയാണ് അബ്സ്ട്രാക്ട്. മനസ്സിന്റെ തോന്നലുകളിലൂടെയാണ് ഇത്തരം ചിത്രങ്ങള്‍ പിറവിയെടുക്കുന്നത്. ഫോട്ടോപ്രദര്‍ശനം 19 ന്് സമാപിക്കും. ഞായറാഴ്ച ഗ്യാലറി അവധിയായിരിക്കും.
date
- Log in to post comments