Skip to main content

ഡാം സുരക്ഷ ആസ്ഥാന മന്ദിരത്തിന്റെയും അതിഥി മന്ദിരത്തിന്റെയും രശ്മി ഫോര്‍ ഡാമിന്റേയും ഉദ്ഘാടനം 26ന്

ഡാം സുരക്ഷയുമായി ബന്ധപ്പെട്ട് ചെറുതോണി വഞ്ചിക്കവലയില്‍ നിര്‍മ്മിച്ച അത്യാധുനിക നിലവാരത്തിലുളള ഓഫീസ് മന്ദിരം, ഇന്‍സ്പക്ഷന്‍  ബംഗ്ലാവ് (കൊലുമ്പന്‍ ഹൗസ്) ഇന്‍സ്ട്രുമെന്റേഷന്‍ കണ്‍ട്രോള്‍ റൂം റിയല്‍ ടൈം എയര്‍ലി വാണിംങ് ഓഫ് സ്റ്റക്ക്ച്ചറല്‍ ഹെല്‍ത്ത് മോണിറ്ററിംഗ് ആന്റ് ഇന്റര്‍പെര്‍റ്റേഷന്‍ ഫോര്‍ ഡാംസ് (രശ്മി ഫോര്‍ഡാംസ്)എന്നിവയുടെ  ഉദ്ഘാടനം ജനുവരി 26 രാവിലെ 10ന് പുതിയ ഓഫീസിന്റെ അങ്കണത്തില്‍ ചേരുന്ന ചടങ്ങില്‍ വൈദ്യുതി മന്ത്രി എം.എം. മണി നിര്‍വഹിക്കും. റോഷി അഗസ്റ്റിന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും.  ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യസാന്നിധ്യം വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ജിജി കെ ഫിലിപ്പ്, ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍, വിവിധ തദ്ദേശ സ്വയം ഭരണ ഭാരവാഹികള്‍  തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.  

date