Skip to main content

ദേശീയ സമ്മതിദായക ദിനം : സർക്കാർ സ്ഥാപനങ്ങളിൽ പ്രതിജ്ഞയെടുക്കും

ദേശീയ സമ്മതിദായക ദിനത്തോടനുബന്ധിച്ച് ജനുവരി 25 ന് രാവിലെ 11 ന് സർക്കാർ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സഥാപനങ്ങളിലും പ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിക്കാൻ പൊതുഭരണ വകുപ്പ് സർക്കുലർ ഇറക്കി. വകുപ്പുമേധാവികൾ, ജില്ലാ കളക്ടർമാർ, പൊതുമേഖല/ സ്വയംഭരണ സ്ഥാപന മേധാവിമാർ എന്നിവർ അവരവരുടെ ഓഫീസുകളിലും അതാത് വകുപ്പുകളുടെ ഭരണ നിയന്ത്രണത്തിലുള്ള ഓഫീസുകളിലും ആവശ്യമായ നടപടികൾ സ്വീകരിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ  ദിനവുമായി ബന്ധപ്പെട്ട സംവാദം, പ്രസംഗം, മോക്ക് പോൾ, ചിത്രരചന, ക്വിസ് മത്സരം തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കുന്നത് അഭികാമ്യമാണെന്നും സർക്കുലറിൽ പറയുന്നു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കണം ചടങ്ങ് സംഘടിപ്പിക്കേണ്ടത്.
പി.എൻ.എക്സ്. 337/2021

date