Skip to main content

മത്സ്യത്തൊഴിലാളി ക്ഷേമനിധി പെൻഷൻ: മസ്റ്ററിങ് ഇന്നുമുതൽ

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും പെൻഷൻ വാങ്ങുന്നവർക്ക് ഇന്ന് (21) മുതൽ ഫെബ്രുവരി 10 വരെ അക്ഷയ കേന്ദ്രങ്ങളിലൂടെ മസ്റ്ററിങ് നടത്താം. ഒരിക്കൽ മസ്റ്റർ ചെയ്തവർ വീണ്ടും ചെയ്യേണ്ടതില്ല. ക്ഷേമനിധി ബോർഡിൽ നിന്ന് ഡിസംബറിൽ വിതരണം ചെയ്ത പെൻഷൻതുക മത്സ്യത്തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വിവിധ കാരണങ്ങളാൽ ബാങ്കിൽ നിന്നും മത്സ്യബോർഡിന്റെ ട്രഷറി അക്കൗണ്ടിലേക്ക് തിരികെ ലഭിച്ചിട്ടുണ്ട്. അക്കൗണ്ടുകളിലെ അനുവദനീയമായ വാർഷിക പരിധിയിലധികം നീക്കിയിരിപ്പും ഇടപാടും നടന്നിട്ടുള്ള അക്കൗണ്ടുകളിലാണ് പെൻഷൻ തുക ക്രെഡിറ്റാകാതെ മടങ്ങിയത്.
ബാങ്ക് അക്കൗണ്ടുവഴി പെൻഷൻ കൈപ്പറ്റുന്നവരിൽ മുൻ മാസങ്ങളിലെ തുക ലഭിക്കാത്തവർ അതത് ബാങ്ക് ശാഖകളുമായി ബന്ധപ്പെട്ട് അക്കൗണ്ടിലെ പ്രശ്‌നങ്ങൾ പരിഹരിക്കണം. ഇക്കാര്യം അതത് ഫിഷറീസ് ഓഫീസുകളിൽ ബോദ്ധ്യപ്പെടുത്തണം.
പി.എൻ.എക്സ്. 338/2021

date