വെട്ടിക്കവല ഗവണ്മെന്റ് മോഡല്‍ എച്ച് എസ് എസിലെ ഹൈടെക് മന്ദിരം മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വെട്ടിക്കവല ഗവണ്മെന്റ് മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പുതുതായി നിര്‍മിച്ച ഹൈടെക് മന്ദിരത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി നിര്‍വഹിച്ചു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് അധ്യക്ഷനായി.
5.67 കോടി രൂപയാണ് ഹൈടെക് ബ്ലോക്കിന്റെ നിര്‍മാണത്തിനായി അനുവദിച്ചത്. ഒന്‍പത് ക്ലാസ്സ് റൂമുകളും ടോയ്ലറ്റ് ബ്ലോക്കുമാണ് പൂര്‍ത്തിയായത്. ഇതിനോട് ചേര്‍ന്നുള്ള ഇരുനില കെട്ടിടത്തിന്റെ പണി പുരോഗമിക്കുകയാണ്.
വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ഹര്‍ഷകുമാര്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ സിന്ധു, പ്രഥമാധ്യാപിക എം എസ് വിജയലക്ഷ്മി, പി ടി എ പ്രസിഡന്റ് ബി ഉണ്ണികൃഷ്ണന് നായര്‍, പി ടി എ അംഗങ്ങളായ താര സജികുമാര്‍, കെ എസ് പ്രമോദ്, എസ് ഗിരീഷ്കുമാര്‍, മാസ്റ്റര്‍ ട്രെയിനര്‍ അഭിഷേക്, അധ്യാപകര്‍, അനധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്.കെ നമ്പര്‍.397/2021)
- Log in to post comments