Skip to main content

ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴില്‍ നടന്ന മിഡില്‍ ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍മാരുടെ ഇന്റര്‍വ്യൂമായി ബന്ധപ്പെട്ട ഷോര്‍ട്ട് ലിസ്റ്റ് arogyakeralam.gov.in വെബ് സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കുളള ഇന്റര്‍വ്യൂ ഫെബ്രുവരി ഒന്‍പത്,10,11,12 തീയതികളില്‍ രാവിലെ ഒന്‍പത് മുതല്‍ മലപ്പുറം എം.എസ്.പി സ്‌കൂളില്‍ നടക്കും. ക്രമനമ്പര്‍ അടിസ്ഥാനത്തില്‍    ഓരോ ദിവസത്തെയും രാവിലെ മുതല്‍ ഉച്ചവരെ  ഉച്ച മുതല്‍ വൈകീട്ട് വരെ എന്ന രീതിയിലുള്ള ലിസ്റ്റാണ് പ്രസിദ്ധീകരിച്ചിട്ടുളളത്.  ഉദ്യോഗാര്‍ഥികള്‍ അതതു ദിവസം തന്നിരിക്കുന്ന സമയത്ത് തന്നെ ഇന്റര്‍വ്യൂവിന് ഹാജരാകണം.

date