പ്രീമാരിറ്റല്‍ കൗണ്‍സിലര്‍മാര്‍ക്ക് ദ്വിദിന പരിശീലനം
സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പും കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സൈക്കോളജി ഡിപ്പാര്‍ട്ട്‌മെന്റും സംയുക്തമായി വിവാഹപൂര്‍വ കൗണ്‍സിലര്‍മാര്‍ക്ക് ദ്വിദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി അറബിക് ഡിപ്പാര്‍ട്ട്‌മെന്റിലെ സെമിനാര്‍ ഹാളില്‍ നടക്കുന്ന പരിപാടി കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ.എം.കെ.ജയരാജ് ഉദ്ഘാടനം ചെയ്തു. സൈക്കോളജി ഡിപ്പാര്‍ട്ട്‌മെന്റ് തലവന്‍ പ്രൊഫ.കെ.മണികണ്ഠന്‍ അധ്യക്ഷനായി. ദാമ്പത്യ ജീവിത മുന്നൊരുക്കങ്ങള്‍, വിവാഹ നിയമത്തിലെ നിയമ വശങ്ങള്‍, ദമ്പതികളുടെ മനസും ശരീരവും, വിവാഹേതര ബന്ധങ്ങള്‍, സന്തുഷ്ട കുടുംബ ജീവിതം, ദാമ്പത്യ ആശയ വിനിമയങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം. പ്രൊഫ.പി.എ.ബേബി ശാരി, പ്രൊഫ.കെ.മണികണ്ഠന്‍, അഡ്വ.ആതിര എന്നിവര്‍ പരിശീലനം നല്‍കി. വേങ്ങര ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം പ്രിന്‍സിപ്പല്‍ പ്രൊഫ.പി.മമ്മദ്, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി അറബിക് ഡിപ്പാര്‍ട്ട്‌മെന്റ് തലവന്‍ ഡോ.അബ്ദുല്‍ മജീദ് സൈക്കോളജി ഡിപ്പാര്‍ട്ട്‌മെന്റ് എം.ഫില്‍ വിദ്യാര്‍ഥിനി എം.ഡി.ലക്ഷ്മിപ്രിയ തുടങ്ങിയവര്‍ സംസാരിച്ചു.
വനിതാ കമ്മീഷന്‍ അദാലത്ത്
സംസ്ഥാന വനിതാ കമ്മീഷന്‍ അദാലത്ത് ഫെബ്രുവരി 10ന് പെരിന്തല്‍മണ്ണ എന്‍.ജി.ഒ യൂണിയന്‍ ഹാളില്‍ രാവിലെ 10 മുതല്‍ നടത്തും.
- Log in to post comments