തിരൂര്‍ റിവിറ്റലൈസേഷന്‍ ഓഫ് തുഞ്ചന്‍ മെമ്മോറിയല്‍ ട്രസ്റ്റ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ ടൂറിസം പദ്ധതിയുടെ പൂര്‍ത്തീകരണ ഉദ്ഘാടനം ഇന്ന്
തിരൂര്‍ റിവിറ്റലൈസേഷന്‍ ഓഫ് തുഞ്ചന്‍ മെമ്മോറിയല്‍ ട്രസ്റ്റ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ ടൂറിസം പദ്ധതിയുടെ പൂര്‍ത്തീകരണ ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി ഒമ്പത്) വൈകീട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. തിരൂര്‍ തുഞ്ചന്‍ സ്മാരകത്തില്‍ നടക്കുന്ന ചടങ്ങില്‍ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനാകും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, സി.മമ്മൂട്ടി എം.എല്‍.എ, തിരൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ എ.പി നസീമ, ജില്ലാകലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ എന്നിവര്‍ മുഖ്യാതിഥികളാകും. എം.ടി വാസുദേവന്‍ നായര്‍ വിശിഷ്ടാഥിതിയായി പങ്കെടുക്കും. വിനോദ സഞ്ചാര വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ് മുഖ്യ പ്രഭാഷണം നടത്തും. വിനോദ സഞ്ചാര വകുപ്പ് ഡയറക്ടര്‍ പി.ബാലകിരണ്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.കെ പത്മകുമാര്‍, ഡി.ടി.പി.സി സെക്രട്ടറി ബിനോഷ് കുഞ്ഞപ്പന്‍, വാര്‍ഡ് കൗണ്‍സിലര്‍ ഇന്ദിര കൃഷ്ണന്‍, തുഞ്ചന്‍ സ്മാരകം സെക്രട്ടറി പി.നന്ദകുമാര്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിക്കും.
- Log in to post comments