Skip to main content

ഇ.കെ.എന്‍.എം. ഗവ. കോളേജ്, എളേരിത്തട്ട് ബോയ്‌സ്  ഹോസ്റ്റല്‍ ഉദ്ഘാടനം

 

 

എളേരിത്തട്ട് ഇ.കെ.നായനാര്‍ മെമ്മോറിയല്‍ ഗവ. കോളേജില്‍ മുന്‍ എം.എല്‍.എ കെ. കുഞ്ഞിരാമന്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ബോയ്‌സ് ഹോസ്റ്റലിന്റെ ഉദ്ഘാടനം ഫെബ്രുവരി 17ന്  രാവിലെ 10ന്  ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കും. എം. രാജഗോപാലന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.   രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി  വിശിഷ്ടാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, മുന്‍ എം.എല്‍.എ കെ.കുഞ്ഞിരാമന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി, പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹനന്‍ തുടങ്ങിയവര്‍ സംബന്ധിക്കും. കോളേജില്‍ പുതിയതായി അനുവദിച്ച ബി.എ പൊളിറ്റിക്കല്‍ സയന്‍സ് ബിരുദ കോഴ്‌സിന്റെ  ഉദ്ഘാടനവും നടക്കും.  

date