Skip to main content

ഒറ്റത്തവണ തീര്‍പ്പാക്കല്‍

 

പിന്നോക്ക വിഭാഗ വികസന കോര്‍പറേഷനില്‍ റവന്യു റിക്കവറി നടപടികള്‍ക്ക് വിധേയമായിട്ടുള്ള വായ്പകളിലും കാലാവധി കഴിഞ്ഞ വായ്പകളിലും ഒറ്റ തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പിലാക്കുന്നു. ഫെബ്രുവരി 15 മുതല്‍  മാര്‍ച്ച് 31 വരെയാണ് അവസരം. ഈ കാലയളവില്‍ വായ്പ ബാധ്യത തീര്‍ക്കുന്നവര്‍ക്ക് ബാക്കി നില്‍ക്കുന്ന പിഴപ്പലിശയില്‍ 100% ഇളവിന് അര്‍ഹതയുണ്ടായിരിക്കും. 2021 ജനുവരി 31 നുള്ളില്‍ കാലാവധി കഴിഞ്ഞിട്ടുള്ളതും, റവന്യു റിക്കവറി നടപടിക്കായി ശുപാര്‍ശ ചെയ്തിട്ടുള്ളതുമായ എല്ലാ ഫയലുകളിലും പദ്ധതി പ്രകാരം ഇളവ് ലഭിക്കും.

date