ന്യൂമീഡിയ & ഡിജിറ്റല്‍ ജേണലിസത്തിന് അപേക്ഷിക്കാം
കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ന്യൂമീഡിയ & ഡിജിറ്റല്‍ ജേര്‍ണലിസം ഡിപ്ളോമ കോഴ്സ് (ഈവനിംഗ് ബാച്ച് ) ആരംഭിക്കുന്നു. ആറ് മാസമാണ് കോഴ്സിന്റെ കാലാവധി. കൊച്ചി, തിരുവനന്തപുരം കേന്ദ്രങ്ങളില്‍ ഓരോന്നിലും 25 പേര്‍ക്കാണ് പ്രവേശനം. വൈകുന്നേരം 6.00 മുതല്‍ 8.00 വരെയാണ് ക്ലാസ്. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്സിന് 35,000 രൂപയാണ് ഫീസ്. ഡിഗ്രിയാണ് വിദ്യാഭ്യാസ യോഗ്യത. ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പ്രായപരിധി ഇല്ല. മോജോ, വെബ് ജേണലിസം, ഓലൈന്‍ റൈറ്റിംഗ് ടെക്നിക്ക്സ്, ഫോട്ടോ ജേര്‍ണലിസം, വീഡിയോ പ്രാക്ടീസ് തുടങ്ങിയവയില്‍ പ്രായോഗിക പരിശീലനം നല്‍കും അപേക്ഷ ഫോം www.keralamediaacademy.org വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട് കൊച്ചി 30 എ വിലാസത്തിലോ kmanewmedia@gmail.com എന്ന മെയില്‍ ഐഡിയിലോ ഫെബ്രുവരി 26ന് മുന്‍പായി അയക്കണം. വിവരങ്ങള്‍ക്ക്: 0484 2422275, 2422068, 0471 2726275
- Log in to post comments