പെട്രോളിയം ഡീലര്‍മാര്‍ക്കുള്ള പ്രവര്‍ത്തന മൂലധന വായ്പാ പദ്ധതി
പട്ടികജാതി വിഭാഗത്തിലുള്ള പെട്രോളിയം ഡീലര്‍മാര്‍ക്ക് പെട്രോള്‍/ഡീസല്‍ വില്‍പ്പനശാലകള്‍ പ്രവര്‍ത്തനനിരതമാക്കുന്നതിന് പ്രവര്‍ത്തന മൂലധന വായ്പ പട്ടികജാതി പട്ടികവര്‍ഗ വികസന കോര്പ്പറേഷന് നല്‍കും.
പൊതുമേഖലയിലെ പെട്രോളിയം കമ്പനിയുടെ അംഗീകൃത ഡീലറുമാര്ക്ക് അടിസ്ഥാന സൗകര്യങ്ങള്‍, വിവിധ ലൈസന്‍സുകള്‍, ടാക്സ്, രജിസ്ട്രേഷന് എന്നിവ ഉണ്ടായിരിക്കണം. കുടുംബ വര്‍ഷിക വരുമാനം ആറു ലക്ഷം രൂപയില്‍ കവിയരുത്. പ്രായപരിധി 60 വയസ്. അപേക്ഷകനോ ഭാര്യയോ/ഭര്‍ത്താവോ കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലോ അനുബന്ധ സ്ഥാപനങ്ങളിലോ സ്ഥിരം ജോലിയുള്ളവരാവരുത്. വായ്പയ്ക്ക് ആവശ്യമായ വസ്തുജാമ്യം വേണം. സ്വന്തം മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ജാതി കുടുംബ വാര്‍ഷിക വരുമാനം വയസ്, വിദ്യാഭ്യാസ യോഗ്യത, ഡീലര്‍ഷിപ്പ് ലഭിച്ച തീയതി, ഡീലര്‍ഷിപ്പ് അഡ്രസ്, ബന്ധപ്പെട്ട പെട്രോളിയം കമ്പനിയുടെ പേര് എന്നീ വിവരങ്ങള്‍ സഹിതം വെള്ളക്കടലാസില്‍ അപേക്ഷ ഫെബ്രുവരി 25 നകം മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്പ്പറേഷന്, ടൗണ്‍ ഹാള്‍ റോഡ്, തൃശ്ശൂര്‍-20 വിലാസത്തില്‍ നല്‍കണം.
(പി.ആര്.കെ നമ്പര്‍.495/2021)
- Log in to post comments