Skip to main content

സ്‌കില്‍ രജിസ്ട്രി മൊബൈല്‍ ആപ്‌ളിക്കേഷന്‍ വിദഗ്ധ തൊഴിലാളികളുടെ സേവനം വിരല്‍ തുമ്പില്‍

വിവിധ ഗാര്‍ഹിക തൊഴില്‍ മേഖലയിലെ വിദഗ്ധരായവരുടെ സേവനം പൊതുജനങ്ങള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടുകൂടി വ്യവസായിക പരിശീലന വകുപ്പ് , തദ്ദേശ സ്വയം ഭരണ വകുപ്പ് , കടുംബശ്രീ, എസ്റ്റാബ്‌ളീഷ്‌മെന്റ് വകുപ്പ് , എന്നിവയുടെ സഹകരണത്തോടെ കേരള സ്‌കില്‍ രജിസ്ട്രി എന്ന മൊബൈല്‍ ആപ്‌ളിക്കേഷന്‍ പുറത്തിറക്കി പ്‌ളംബര്‍ , ഇലക്ട്രീഷ്യന്‍, പെയിന്റര്‍ , ഡ്രൈവര്‍ എന്നിങ്ങനെ 42 സേവനമേഖലയിലുളള വിദഗ്ധ തൊഴിലാളികള്‍ക്കും, അവരുടെ സേവനം ആവശ്യമുളളവര്‍ക്കും മൊബൈല്‍ ആപ് സേവനം    ഉപയോഗപ്പെടുത്താന്‍ സാധിക്കും.

 പ്‌ളേസ്‌സ്റ്റോറില്‍ നിന്നും കേരള സ്‌കില്‍ രജിസ്ട്രി ആപ് ഡൗണ്‍ ലോഡ്   ചെയ്ത ശേഷം തൊഴില്‍ വൈദഗ്ധ്യമുളളവര്‍ സര്‍വ്വീസ് പ്രൊവൈഡര്‍ ആയും ഇവരുടെ സേവനം ആവശ്യമുളളവര്‍ കസ്റ്റമര്‍ ആയും ആണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. രജിസ്‌ട്രേഷന്‍ സൗജന്യമാണ്. വിശദവിവരങ്ങള്‍ക്ക് സമീപത്തുളള ഗവ. ഐ.ടി.ഐകളുമായി ബന്ധപ്പെടാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04868 272716, 9496357585, 9496181642  എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക.
 

date