Skip to main content

കൂത്തുപറമ്പ് ബ്ലോക്ക് റിസോഴ്‌സ് ഫെസിലിറ്റി സെന്റര്‍ ഉദ്ഘാടനം ചെയ്തു

അജൈവ മാലിന്യ സംസ്‌കരണത്തിനായി ചെറുവാഞ്ചേരി വലിയവെളിച്ചത്ത് ആരംഭിച്ച ബ്ലോക്ക് റിസോഴ്‌സ് ഫെസിലിറ്റി സെന്ററിന്റെ ഉദ്ഘാടനം മന്ത്രി കെ കെ ശൈലജ ടീച്ചര്‍ നിര്‍വ്വഹിച്ചു. ആറ് പഞ്ചായത്തുകളിലെ പ്ലാസ്റ്റിക് മാലിന്യം ഇവിടെ സംസ്‌കരിക്കാന്‍ കഴിയും. 1.5 കോടി രൂപ ചെലവഴിച്ച് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കിയത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആര്‍ ഷീല അധ്യക്ഷയായി. പാട്യം പഞ്ചായത്ത് പ്രസിഡണ്ട് എന്‍ വി ഷിനിജ, കോട്ടയം പഞ്ചായത്ത് പ്രസിഡണ്ട് സി രാജീവന്‍, ബ്ലോക്ക് അംഗങ്ങളായ ഒ ഗംഗാധരന്‍, പി കെ അലി, പാട്യം പഞ്ചായത്ത് മെമ്പര്‍ ഹൈമജ കോട്ടായി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനികളായ എ അശോകന്‍, എം സി രാഘവന്‍, മമ്മാലി ദിവാകരന്‍, വി പി മോഹന്‍, എന്‍ സുരാജ്, കെ കെ സമീര്‍, എ കരീം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ മനോജ് അക്കോട്ടില്ലം തുടങ്ങിയവര്‍ പങ്കെടുത്തു.
 

date