Skip to main content

ഏറ്റം മുന്നേറ്റം പദ്ധതി: രണ്ടാംഘട്ടം രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്തു

ഏറനാട് നിയോജക മണ്ഡലത്തിലെ 'ഏറ്റം മുന്നേറ്റം പദ്ധതി'യുടെ രണ്ടാംഘട്ട ഉദ്ഘാടനം രാഹുല്‍ ഗാന്ധി എം.പി നിര്‍വഹിച്ചു. കുഴിമണ്ണ ഹയര്‍ സെക്കന്‍ഡറി   സ്‌കൂളില്‍ നടന്ന പി.കെ ബഷീര്‍ എം.എല്‍.എ അധ്യക്ഷനായി. കെ.സി വേണുഗോപാല്‍ എം.പി മുഖ്യാതിഥിയായി.
ഏറനാട്  മണ്ഡലത്തിലെ 37 സര്‍ക്കാര്‍ സ്‌കൂളുകളില്‍ 373 നവീകരിച്ച ക്ലാസ് റൂമുകളുടെ പ്രവൃത്തി പൂര്‍ത്തീകരണവും 28 എയ്ഡഡ് സ്‌കൂളുക്കളിലെ 317 ക്ലാസ് റൂമുകളുടെ നിര്‍മാണോദ്ഘാടനവുമാണ് രാഹുല്‍ ഗാന്ധി നിര്‍വഹിച്ചത്. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും മൂന്നു കോടി 40 ലക്ഷം രൂപയും  ത്രിതല പഞ്ചായത്ത്, മാനേജ്മെന്റ്, പിടിഎ വിഹിതമായി ബാക്കി തുകയും ചേര്‍ത്ത് നാലുകോടി 49 ലക്ഷം രൂപയാണ് പദ്ധതിക്കുവേണ്ടി വകയിരുത്തിയിട്ടുള്ളത്.
 

ജി.എച്ച്.എസ്.എസ് കുഴിമണ്ണയുടെ ഉപഹാരം സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് എം.സി ബാവ, എസ്.എം.സി ചെയര്‍മാന്‍ ബാലത്തില്‍ ബാപ്പു, പ്രിന്‍സിപ്പല്‍ അലി എന്നിവര്‍ ചേര്‍ന്ന് രാഹുല്‍ ഗാന്ധിക്ക് കൈമാറി. അരീക്കോട് ബി.പി.ഒ  പി .ടി രാജേഷ്,  അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റുഖിയ ഷംസു,  കുഴിമണ്ണ പഞ്ചായത്ത് പ്രസിഡന്റ് ആതിര സുദേവ്, വൈസ് പ്രസിഡന്റ് ബാബു ആനത്താനത്ത്, പ്രധാന അധ്യാപകന്‍ സി. ബാബു, സ്‌കൂള്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date