Skip to main content

ഫുഡ് ആന്‍ഡ് ബീവറേജ് സര്‍വീസ് കോഴ്‌സ്

സംസ്ഥാന സര്‍ക്കാരിന്റെ യുവ കേരളം പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ഫുഡ് ആന്‍ഡ് ബീവറേജ് സര്‍വീസ് ട്രെയിനി കോഴ്‌സിന്റെ ഒഴിവുള്ള  സീറ്റുകളിലേക്ക് മലപ്പുറം ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ അപേക്ഷ ക്ഷണിച്ചു. മൂന്ന് മുതല്‍ ആറ് മാസം വരെയാണ്  പരിശീലന കാലാവധി. പ്ലസ്ടുവാണ് യോഗ്യത. ജില്ലയില്‍ നിന്നും 18 നും 40 നുമിടയില്‍ പ്രായമുള്ള  തൊഴില്‍ രഹിതരായ യുവതീ- യുവാക്കള്‍ക്ക് കോഴ്‌സിന് ചേരാം. പരിശീലനം, താമസം, ഭക്ഷണം എന്നിവ സൗജന്യമായിരിക്കും. പരിശീലന ശേഷം ജെ.എസ്.എസ് വിവിധ സ്ഥാപനങ്ങളില്‍ ജോലി നല്‍കുന്നതിനുള്ള സംവിധാനം ഒരുക്കും. അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 27. ഫോണ്‍:  9746938700, 9446397624, 9020643160.

date