Post Category
കൂടിക്കാഴ്ച 26ന്
കുടുംബശ്രീ ബ്രോയ്ലര്‍ ഫാര്‍മേഴ്സ് കമ്പനി ലിമിറ്റഡ് ഫാം സൂപ്പര്‍വൈസര്‍ തസ്തികയിലേയ്ക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പൗള്‍ട്രി പ്രൊഡക്ഷന്‍, ബിസിനസ് മാനേജ്മെന്റ് വിഷയത്തില്‍ ബിരുദം അല്ലെങ്കില്‍ പൗള്‍ട്രി പ്രൊഡക്ഷനില്‍ ഡിപ്ലോമ, കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നിവയാണ് യോഗ്യത. ഫാം മാനേജ്മെന്റില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ടൂവീലര്‍ ലൈസന്‍സ് ഉണ്ടായിരിക്കണം. അപേക്ഷകര്‍ക്ക് 2021 ജനുവരി 5 ന് 30 വയസ് കവിയാന്‍ പാടുള്ളതല്ല. താത്പ്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റ്, പകര്‍പ്പ്, ബയോഡാറ്റ സഹിതം ഫെബ്രുവരി 26 ന് ഉച്ചയ്ക്ക് രണ്ടിന്് പാലക്കാട് സിവില്‍ സ്റ്റേഷനിലെ കുടുംബശ്രീ ജില്ലാ മിഷന് ഓഫീസില്‍ എത്തിച്ചേരേണ്ടതാണെന്ന് ജില്ലാ മിഷന് കോ- ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
date
- Log in to post comments