Skip to main content

ജില്ലാ ആശുപത്രിയില്‍ ആരോഗ്യവകുപ്പ് മുഖേന 24 ബെഡുകളോടെ മെഡിക്കല്‍ ഐ.സി.യു ഉള്‍പ്പെടെയുളള സജ്ജീകരണങ്ങള്‍

 

ആരോഗ്യ വകുപ്പ് മുഖേന കഴിഞ്ഞ അഞ്ചു വര്‍ഷക്കാലയളവില്‍ ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്കായി 24 ബെഡുകളോടെ മെഡിക്കല്‍ ഐ.സി.യു ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങളാണ് പാലക്കാട് ജില്ലാ ആശുപത്രിയില്‍ നടപ്പാക്കിയത്. ത്വക്ക് രോഗ വിഭാഗത്തില്‍ സ്‌കിന്‍ ഒ.ടി പ്രവര്‍ത്തനമാരംഭിച്ചതിന് പുറമെ ഇലക്ട്രോ കോട്ടറി, മൈക്രോഡെര്‍മാബ്രേഷന്‍, ഫോട്ടോ തെറാപ്പി, സ്‌കിന്‍ ബയോപ്‌സി, നെയില്‍ സര്‍ജറി, സ്‌കിന്‍ ടാഗ് എക്‌സിഷന്‍, വാര്‍ട്ട് റിമൂവല്‍ തുടങ്ങിയവ നടത്തി വരികയാണ്. ഗുരുതര രോഗികള്‍ക്കായി വാര്‍ഡുകളില്‍ ഹൈ ഡിപ്പന്‍ഡന്‍സി യൂണിറ്റുകള്‍ സജ്ജമാക്കി. കാത്ത് ലാബില്‍ എഫ്.എഫ്.ആര്‍ (ഫ്രാക്ഷനല്‍ ഫ്ളോ റിസര്‍വ്), ട്രെഡ്മില്‍ തുടങ്ങിയവ പ്രവര്‍ത്തനസജ്ജമാക്കി. കൂടാതെ നാല് കിടക്കകള്‍ അധികമായി ചേര്‍ത്ത് കാത്ത് ലാബ് ഐ.സി.യുവും വിപുലീകരിച്ചു. നിലവില്‍ ഉണ്ടായിരുന്ന ട്രോമാ ഐ.സി.യു സംവിധാനത്തിനു പുറമെ 24 കിടക്കകളുള്ള പോസ്റ്റ് ഒ.പി ഐ.സി.യു ആരംഭിക്കുകയും ഇവിടെ സര്‍ജറി കഴിഞ്ഞ രോഗികളെ നിരീക്ഷിക്കുകയും ചെയ്തു വരികയാണ്. ന്യൂറോളജി ഡിപ്പാര്‍ട്ട്മെന്റില്‍ സ്‌ട്രോക്ക് യൂണിറ്റ് , ഇ.ഇ.ജി എന്നിവ സ്ഥാപിച്ചു. കമ്പ്യൂട്ടറൈസ്ഡ് എക്സ്-റേ, ഡെന്റല്‍ എക്സ്-റേ, മാമ്മോഗ്രാം എന്നിവയുടേയും പ്രവര്‍ത്തനമാരംഭിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ ഓക്‌സിജന്റെ ആവശ്യം കൂടുന്നതിനാല്‍ ലിക്വിഡ് ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിച്ചു. കൂടാതെ ജില്ലയില്‍ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലായി 52 ഓളം ഡയാലിസിസ് മെഷീനുകളും സ്ഥാപിക്കുകയുണ്ടായി.

date