Post Category
ജില്ലയില്‍ രണ്ട് പ്രാദേശിക അവധി
ചിനക്കത്തൂര്‍ പൂരം പ്രമാണിച്ച് ഒറ്റപ്പാലം താലൂക്കിലെ ഒറ്റപ്പാലം നഗരസഭാ പരിധിലെയും ലെക്കിടി - പേരൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയിലെയും, മണ്ണാര്‍ക്കാട് പൂരം പ്രമാണിച്ച് മണ്ണാര്‍ക്കാട് താലൂക്കിലെയും എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഫെബ്രുവരി 27 ന് അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. മണപ്പുള്ളിക്കാവ് വേലയോടനുബന്ധിച്ച് മാര്‍ച്ച് നാലിന് പാലക്കാട് താലൂക്ക് പരിധിയിലുള്ള എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധിയായിരിക്കും. മുന്‍ നിശ്ചയപ്രകാരമുള്ള പൊതു പരീക്ഷകള്‍ക്ക് ഈ പ്രാദേശിക അവധികള്‍ ബാധകമായിരിക്കില്ലെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
date
- Log in to post comments