Post Category
ക്ഷീരകര്‍ഷകര്‍ക്ക് പരിശീലനം
ബേപ്പൂര്‍, നടുവട്ടത്തുളള ക്ഷീര പരിശീലന കേന്ദ്രത്തില്‍ ഓണ്‍ലൈനായി ജില്ലയിലെ ക്ഷീരകര്‍ഷകര്‍ക്ക് മാര്‍ച്ച് മൂന്ന് മുതല്‍ ആറ് വരെ പരിശീലനം സംഘടിപ്പിക്കുന്നു. മാര്‍ച്ച് മൂന്നിന് ആദായകരമായ പാലുല്‍പ്പാദനത്തിന് തീറ്റയുടെ പ്രാധാന്യം, നാലിന് പശുക്കളിലെ വേനല്‍ക്കാല സംരക്ഷണം, അഞ്ചിന് ഡയറി ഫാമുകളിലെ മാലിന്യ നിര്‍മാര്‍ജ്ജനം, ആറിന് ക്ഷീരമേഖലയും, യന്ത്രവല്‍ക്കരണവും എന്നീ വിഷയങ്ങളിലാണ് ക്ലാസ്. താത്പര്യമുള്ള ക്ഷീരകര്‍ഷകര്‍ മാര്‍ച്ച് ഒന്നിനകം dtckkdonlinetrg@gmail.com ല്‍ മുഖേന പേരും ഫോണ്‍നമ്പറും നല്‍കണം.
date
- Log in to post comments