Post Category
വിഹിതം അടയ്ക്കണം
മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ സ്‌കാറ്റേര്‍ഡ് വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളില്‍ ഉടമാ തൊഴിലാളി വിഹിതമായ 120 രൂപയും (60+60) രജിസ്‌ട്രേഷന്‍ ഫീസായ 25 രൂപയും ചേര്‍ത്ത് 145 രൂപ അടയ്‌ക്കേണ്ട സ്ഥാനത്ത് തൊഴിലാളി വിഹിതവും രജിസ്‌ട്രേഷന്‍ ഫീസും ചേര്‍ത്തുളള 85 രൂപ മാത്രം അടച്ച് സൗജന്യധനസഹായം കൈപ്പറ്റിയ തൊഴിലാളികള്‍ ഉടമാ വിഹിതമായ 60 രൂപ മാര്‍ച്ച് 31 നകം അടയ്ക്കണം. സ്‌കാറ്റേര്‍ഡ് വര്‍ക്കേഴ്‌സ്, പാസഞ്ചര്‍, ഗൈഡുകള്‍, ഡ്രൈവിങ് സ്‌കൂള്‍, ജീവനക്കാര്‍ എന്നിവര്‍ക്ക് തൊഴിലുടമാ വിഹിതം അടയ്ക്കുന്നതിന് മാര്‍ച്ച് 31 വരെ സമയം ദീര്‍ഘിപ്പിച്ചിട്ടുണ്ടെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments