Skip to main content

ജനപ്രതിനിധികള്‍ക്ക് ഏകദിന ശില്പശാല നടത്തി

 

 

 അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ സംസ്ഥാന സര്‍ക്കാര്‍, വനിതാ ശിശു വികസന വകുപ്പ്, ഐസിഡിഎസ് പദ്ധതി, പഞ്ചായത്ത് ഉപയോഗിക്കുന്ന ഐ.കെ.എം. സോഫ്റ്റ്വെയറുകള്‍, പഞ്ചായത്ത് രാജ് നിയമം, പഞ്ചായത്ത് രാജ് യോഗനടപടികള്‍ എന്നിവയെക്കുറിച്ച്  അവബോധം നല്‍കുന്നതിന് പഞ്ചായത്തിലെ ജനപ്രതിനിധികള്‍ക്ക് വേണ്ടി ഏകദിന ശില്പശാല സംഘടിപ്പിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, ഏറാമല പഞ്ചായത്ത് ഐസിഡിഎസ് സൂപ്പര്‍വൈസര്‍ നൂര്‍ജഹാന്‍, അഴിയൂര്‍ ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ഷൈജ, ഐ.കെ.എം ടെക്‌നിക്കല്‍ അസിസ്റ്റന്റ് മാരായ സാജിദ് എന്‍.എം, നവാസ്.പി. എന്നിവര്‍ ക്ലാസെടുത്തു.

date