Post Category
സ്പെഷ്യല്‍ ഭിന്നശേഷി സര്ട്ടിഫിക്കേഷന് ക്യാമ്പ്
നിയമസഭാതിരഞ്ഞെടുപ്പില്‍ ഭിന്നശേഷിക്കാര്‍ക്ക് തപാല്‍വോട്ട് ലഭ്യമായ സാഹചര്യത്തില്‍ ജില്ലയില്‍ ഇനിയും ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തവര്‍ക്ക് താലൂക്ക് അടിസ്ഥാനത്തില്‍ കേരളസാമൂഹ്യ സുരക്ഷാമിഷനും ആരോഗ്യവകുപ്പും ജില്ലാഭരണകൂടവും ചേര്‍ന്ന് ഭിന്നശേഷി സര്ട്ടിഫിക്കേഷന് ക്യാമ്പ് നടത്തും. ക്യാമ്പില്‍ പങ്കെടുക്കുന്നതിനുള്ള അപേക്ഷഫോറം അങ്കണവാടികള്‍ വഴി ലഭിക്കും. പൂരിപ്പിച്ച ഫോറം മാര്‍ച്ച് ഏഴിന് മുമ്പായി അതാത് പ്രദേശങ്ങളിലെ അങ്കണവാടി വര്‍ക്കര്‍മാരെ ഏല്‍പ്പിക്കണം.
date
- Log in to post comments