Post Category
നിയമസഭാ തിരഞ്ഞെടുപ്പ് 2021 : ഉദ്യോഗസ്ഥര്‍ക്കായുള്ള പരിശീലനം ആരംഭിച്ചു
തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍
നിയമസഭാ തിരഞ്ഞെടുപ്പ് 2021 ന്റെ ഭാഗമായി ജില്ലയിലെ എല്ലാ താലൂക്കുകളിലേയും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായുള്ള തിരഞ്ഞെടുപ്പ് പരിശീലനം ആരംഭിച്ചു. ഓരോ താലൂക്കുകളിലും വിവിധ കേന്ദ്രങ്ങളിലായാണ് പരിശീലനം നടക്കുന്നത്. ഒരോ മണിക്കൂര്‍ ഇടവിട്ട് നൂറു പേരടങ്ങുന്ന ടീമിനാണ് വിവിധ കേന്ദ്രങ്ങളില്‍ പരിശീലനം നല്‍കുന്നത്.
പഴയ തിരഞ്ഞെടുപ്പില്‍ നിന്നും വിഭിന്നമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബി.ഇ.എല്‍ (ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ്) എം3 ഇ.വി.എം മെഷീനുകളും വിവിപാറ്റ് മെഷീനുകളുമാണ് ഉപയോഗിക്കുന്നത്. പുതിയ മെഷീനുകളെയും അതിന്റെ പ്രവര്‍ത്തനത്തെ സംബന്ധിച്ചുമാണ് പരിശീലനം. ഫെബ്രുവരി 22 മുതലാണ് പരിശീലനം ആരംഭിച്ചത്.
date
- Log in to post comments