ക്വട്ടേഷന്‍
കേരള നിയമസഭയിലേക്കുള്ള 2021ലെ പൊതുതെരഞ്ഞെടുപ്പിന്റെ ഭാഗമായി ഇടുക്കി ജില്ലയില്‍ 275 വീഡിയോ ഗ്രാഫര്‍മാരെ ദിവസ വേതനത്തിന് നിയമിക്കുന്നു. പരിചയസമ്പന്നരായ വീഡിയോ ഗ്രാഫര്‍മാര്‍/ സ്ഥാപനങ്ങളില്‍ നിന്നും വ്യവസ്ഥകള്‍ക്ക് വിധേയമായി സീല്‍ ചെയ്ത ക്വട്ടേഷനുകള്‍ ക്ഷണിച്ചു.
1.വീഡിയോ ഗ്രാഫര്‍മാരായി പ്രവര്‍ത്തിക്കുന്ന ആളുകള്‍ സാമൂഹിക പ്രതിബദ്ധതയോടെ യാതൊരു രാഷ്ട്രീയ പാര്‍ട്ടികളോടും പ്രത്യേക മമതയോ കൂറോ പുലര്‍ത്താതേ സത്യസന്ധമായും നീതി പൂര്‍വകമായും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വീഡിയോ ചിത്രീകരണം നിര്‍വഹിക്കേണ്ടതാണ്.
2. തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികള്‍/സ്ഥാപനങ്ങള്‍ ജില്ല തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടറുമായി കരാറില്‍ ഏര്‍പ്പെടേണ്ടതാണ്.
3. വീഡിയോ ചിത്രീകരിക്കുന്നവര്‍ എച്ച്ഡി ക്യാമറയില്‍ ചിത്രീകരിക്കേണ്ടതും ആയതിന്റെ ഒരു മാസ്റ്റര്‍ കോപ്പി ഡിവിഡിയില്‍ തയ്യാറാക്കി നല്‍കേണ്ടതുമാണ്.
4. ഒരേ സമയത്ത് വിവിധ സ്ഥലങ്ങളില്‍ ആവശ്യാനുസരണം പരമാവധി 40ല്‍ കുറയാത്ത വീഡിയോഗ്രാഫി യൂണിറ്റുകള്‍ ലഭ്യമാക്കുവാനുള്ള ശേഷി ഉണ്ടായിരിക്കേണ്ടതാണ്.
5. തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികള്‍/സ്ഥാപനങ്ങള്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടറുടെ സമയാ സമയങ്ങളിലെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് അഞ്ച് നിയോജക മണ്ഡലങ്ങളിലെ ഏതു സ്ഥലത്തും നിര്‍ദേശിക്കുന്ന സമയത്ത് ജോലിയ്ക്ക് ഹാജരാകേണ്ടതാണ്.
6. വീഡിയോ ഗ്രാഫര്‍മാരുടെ എല്ലാ ചിലവുകളും അവരവര്‍ തന്നെ വഹിക്കേണ്ടതാണ്.
7. ക്വട്ടേഷനുകള്‍ താഴെ പറയുന്ന വിവരങ്ങള്‍ ഉള്‍പ്പെടുത്തേണ്ടതാണ്
ക്രമനം., ഓരേ സമയത്ത് ലഭ്യമാക്കുവാന്‍ കഴിയുന്ന ക്യാമറകളുടെ എണ്ണം, ഒരു ദിവസത്തേയ്ക്ക് (എല്ലാ ചിലവുകളും ഉള്‍പ്പെടെ) ഒരു വീഡിയോ ക്യാമറാ യൂണിറ്റിനുളള നിരക്ക്
ക്വട്ടേഷനുകള്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ & ജില്ലാ കലക്ടര്‍ ഇടുക്കി എന്ന വിലാസത്തില്‍ നല്‍കണം. ക്വട്ടേഷന്‍ സമര്‍പ്പിക്കുന്ന കവറിന് പുറത്ത് വീഡിയോ ചിത്രീകരണം നിര്‍വഹിക്കുന്നതിനുള്ള ക്വട്ടേഷന്‍ എന്ന് രേഖപ്പെടുത്തണം.
ക്വട്ടേഷനുകള്‍ മാര്‍ച്ച് 5 വൈകിട്ട് അഞ്ചിനു മുമ്പായി ജില്ലാ കലക്ടറുടെ കാര്യാലയത്തില്‍ ലഭ്യമാക്കണം. ലഭ്യമായ ക്വട്ടേഷനുകള്‍ മാര്‍ച്ച് 6 രാവിലെ 11ന് സൂക്ഷ്മ പരിശോധന നടത്തുന്നതും ഏറ്റവും കുറഞ്ഞ നിരക്ക് സമര്‍പ്പിച്ചവരുടെ ക്വട്ടേഷനുകള്‍ അംഗീകരിക്കുന്നതുമായിരിക്കും.
അംഗീകരിക്കുന്ന ക്വട്ടേഷനുകള്‍ സമര്‍പ്പിക്കുന്ന സ്ഥാപനം/വ്യക്തി ഓഫീസില്‍ നിന്നും അറിയിക്കുന്ന മുറയ്ക്ക് വീഡിയോ ഗ്രാഫര്‍മാര്‍ വീഡിയോ ക്യാമറ സഹിതം ദിവസവാടക അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിനായി ഈ കാര്യാലയത്തില്‍ ഹാജരാകേണ്ടതാണ്. മേല്‍ വ്യവസ്ഥകള്‍ ലംഘിക്കുന്ന പക്ഷം മറ്റൊരു അറിയിപ്പ് കൂടാതെ കരാര്‍ റദ്ദാക്കുന്നതാണ്.
- Log in to post comments