Skip to main content

സ്ഥാപനങ്ങള്‍ക്കും വ്യക്തിഗത റിപ്പോര്‍ട്ടിങ്ങിനും മാധ്യമ പുരസ്‌കാരങ്ങള്‍

 

പാലക്കാട്ട് രാജ്യാന്തര ചലച്ചിത്രമേള മികച്ച രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമങ്ങള്‍ക്കും റിപ്പോര്‍ട്ടര്‍, ക്യാമറാമാന്‍ എന്നിവര്‍ക്കും പുരസ്‌കാരങ്ങള്‍ നല്‍കും. പത്ര, ദ്യശ്യ, ശ്രവ്യ, ഓണ്‍ലൈന്‍ വിഭാഗങ്ങള്‍ക്ക്  വെവ്വേറെയാകും പുരസ്‌കാരങ്ങള്‍ നല്‍കുക .അച്ചടി, ദൃശ്യ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടര്‍മാര്‍ക്ക് (ബൈലൈന്‍ സ്റ്റോറികള്‍ വിലയിരുത്തി) മാത്രമാവും വ്യക്തിഗത പുരസ്‌കാരം നല്‍കുക.

 മികച്ച മാധ്യമ സ്ഥാപനങ്ങള്‍ക്കുള്ള സമഗ്ര കവറേജിനുള്ള പുരസ്‌കാരം തിരുവനന്തപുരം, എറണാകുളം, കണ്ണൂര്‍, പാലക്കാട്  മേഖലകളിലെ  ആകെ റിപ്പോര്‍ട്ടിങ് മികവ് പരിഗണിച്ചാവും നല്‍കുക. എന്‍ട്രികള്‍ സമര്‍പ്പിക്കുന്നത് സംബന്ധിച്ച വിശദ വിവരങ്ങള്‍ പിന്നീട് അറിയിക്കും. പുരസ്‌കാരങ്ങള്‍ സമാപനച്ചടങ്ങില്‍ വിതരണം ചെയ്യും.

മാധ്യമ പുരസ്‌കാരങ്ങള്‍ (സമഗ്രകവറേജ്)

1 .മികച്ച അച്ചടി മാധ്യമം
2 .മികച്ച ദൃശ്യ മാധ്യമം
3 .മികച്ച ശ്രവ്യ മാധ്യമം
4 .മികച്ച ഓണ്‍ലൈന്‍ മാധ്യമം

വ്യക്തിഗത പുരസ്‌കാരങ്ങള്‍

1 .മികച്ച അച്ചടി മാധ്യമ റിപ്പോര്‍ട്ടര്‍
2 .മികച്ച ദൃശ്യ മാധ്യമ റിപ്പോര്‍ട്ടര്‍  
3 .മികച്ച ഫോട്ടോഗ്രാഫര്‍
4 .മികച്ച ക്യാമറാമാന്‍

 

date