Post Category
എന്‍.ക്യൂ എ.എസ് അംഗീകാരം
ദേശീയ നഗരാരോഗ്യ ദൗത്യത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന തൊടുപുഴ പാറക്കടവ് നഗര കുടുംബാരോഗ്യ കേന്ദ്രത്തിന് ഗുണനിലവാരത്തിനുളള ദേശീയ അംഗീകാരമായ എന്‍.ക്യൂ.എ.എസ് ലഭിച്ചു. 2021 ജനുവരി 29ന് ഓണ്‍ലൈനായി നടത്തിയ പരിശോധനയിലാണ് ഈ അംഗീകാരത്തിന് സ്ഥാപനം അര്‍ഹരായത്. ഇടുക്കി ജില്ലയില്‍ ഈ അംഗീകാരം ലഭിക്കുന്ന മൂന്നാമത്തെ ആശുപത്രിയാണ് പാറക്കടവ് കുടുംബാരോഗ്യ കേന്ദ്രം. ഈ സര്‍ട്ടിഫിക്കേഷന്റെ ഭാഗമായി ഓരോ വര്‍ഷവും 2 ലക്ഷം രൂപ കേന്ദ്രസര്‍ക്കാരില്‍ നിന്നും ആശുപത്രിക്കു ലഭിക്കും. എന്‍.ക്യൂ.എ.എസ് അംഗീകാരത്തിനു പുറമെ കായ കല്‍പ അവാര്‍ഡും KASH Accreditation ഉം സ്ഥാപനത്തിനു ലഭിച്ചു.
date
- Log in to post comments