പാലക്കാട് ജില്ലയില്‍ ഇന്ന് 115 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 160 പേര്‍ക്ക് രോഗമുക്തി
പാലക്കാട് ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 27) 115 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 52 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 60 പേര്, ഇതര സംസ്ഥാനത്ത് നിന്നും വന്ന 2 പേർ, ഒരു ആരോഗ്യപ്രവർത്തകൻ എന്നിവര്‍ ഉള്‍പ്പെടും. 160 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് സ്വദേശികൾ- 21 പേർ
ഒറ്റപ്പാലം, കാവശ്ശേരി സ്വദേശികൾ - 6 പേർ വീതം
ശ്രീകൃഷ്ണപുരം, പൂക്കോട്ടുകാവ്, മരുതറോഡ്, ആലത്തൂർ സ്വദേശികൾ - 5 പേർ വീതം
ഷൊർണൂർ സ്വദേശികൾ - 4 പേർ
തെങ്കര, തരൂർ, പിരായിരി, നാഗലശ്ശേരി, മുതലമട സ്വദേശികൾ - 3 പേർ വീതം
വടക്കഞ്ചേരി, തിരുമിറ്റക്കോട്, പുതുശ്ശേരി, പുതുപ്പരിയാരം, കോട്ടായി, കൊടുവായൂർ, ചളവറ, അഗളി സ്വദേശികൾ - 2 പേർ വീതം
വാണിയംകുളം, തൃത്താല, തച്ചനാട്ടുകര, പട്ടഞ്ചേരി, പട്ടാമ്പി, നല്ലേപ്പിള്ളി, മണ്ണൂർ, ലക്കിടി -പേരൂർ, കുലുക്കല്ലൂർ, കൊഴിഞ്ഞാമ്പാറ, കോട്ടോപ്പാടം, കൊപ്പം, കോങ്ങാട്, കൊല്ലംകോട്, കൊടുമ്പ്, കിഴക്കഞ്ചേരി, കരിമ്പ, കണ്ണമ്പ്ര, കണ്ണാടി, കടമ്പഴിപ്പുറം, എലപ്പുള്ളി, ചെർപ്പുളശ്ശേരി, മണ്ണാർക്കാട്, അയിലൂർ, അനങ്ങനടി, ആനക്കര, അലനല്ലൂർ സ്വദേശികൾ - ഒരാൾ വീതം
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 2045 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കൊല്ലം, പത്തനംതിട്ട, കണ്ണൂർ, വയനാട്, ഇടുക്കി ജില്ലകളിലും, 4 പേർ കാസർഗോഡ്, 6 പേർ ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലും, 9 പേർ കോഴിക്കോട്, 27 പേർ തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലും, 15 പേർ എറണാകുളം ജില്ലയിലും ചികിത്സയിലുണ്ട്.
- Log in to post comments