Post Category
ആലപ്പുഴ കുടിവെള്ള പദ്ധതി; മൂന്നു ദിവസത്തേക്ക് കൂടി ജലവിതരണം മുടങ്ങും
ആലപ്പുഴ : ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ തകഴി ഭാഗത്തെ അറ്റകുറ്റ പണികൾ പൂർണ്ണതോതിൽ പൂർത്തിയാകാത്തതിനാൽ അടുത്ത മൂന്നു ദിവസത്തേക്കുകൂടി നഗരത്തിലെയും സമിപ പഞ്ചായത്തുകളിലെയും ജല വിതരണത്തിൽ നിയന്ത്രണം ഉണ്ടായിരിക്കുന്നതാെണെന്ന് വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
നഗരത്തിലെ കുഴലിണറുകൾ 24 മണിക്കൂറും പ്രവർത്തിപ്പി ക്കുവാൻ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കൂടാതെ രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന സ്ഥലങ്ങളിൽ മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ ചെറിയ ടാങ്കറുകളിൽ ജലവിതരണം നടത്തുന്നതാണ്. ശനിയായ് ചയോടെ ജലവിതരണം പൂർവസ്ഥിതിയിൽ ആകുമെന്ന് പ്രതീക്ഷിക്കുന്നതായും അറിയിച്ചു.
date
- Log in to post comments