പോളിങ് ഉദ്യോഗസ്ഥര്‍ക്കായി തുടങ്ങിയ ക്യാമ്പുകള്‍ തുടരും;
60 ന് മുകളിലുള്ളവര്‍ക്കും മറ്റ് രോഗങ്ങള്‍ ഉള്ളവര്‍ക്കും
മാര്‍ച്ച് 9 മുതല്‍ ഇവിടെ അവസരം
ആലപ്പുഴ: ജില്ലയില്‍ പോളിങ് ഉദ്യോഗസ്ഥര്‍ക്കായി പ്രത്യേകം ആരംഭിച്ച ക്യാമ്പുകള്‍ മാര്‍ച്ച് 9 മുതല്‍പുനരാരംഭിക്കുമെന്ന് ജില്ല കളക്ട്രര്‍ അറിയിച്ചു. ചേര്‍ത്തല, കായംകുളം ടൗൺ ഹാളുകൾ ,ഹരിപ്പാട് കാവൽ മാർത്തോമാ ഡെവലപ്മെന്റ് സെന്റർ, മാവേലിക്കര ബിഷപ്പ് ഹോഡ്‌ജസ് സ്കൂൾ, ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ്, ആലപ്പുഴ എസ് ഡി വി സെന്റിനറി ഹാൾ എന്നിവിടങ്ങളിൽ ചൊവ്വാഴ്ച രാവിലെ പത്തുമണിക്ക് വാക്സിനേഷൻ ആരംഭിക്കും. 60 വയസ്സിന് മുകളിൽ പ്രായമുള്ളവർ ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖയുമായി വരേണ്ടതാണ്. 45 നും 59 നും ഇടയിൽ പ്രായമുള്ള മറ്റ് രോഗങ്ങളുള്ളവർ ഡോക്ടറുടെ സർട്ടിഫിക്കറ്റും ഫോട്ടോപതിച്ച തിരിച്ചറിയൽ രേഖയും കൊണ്ടുവരേണ്ടതാണ്. ഇവിടെ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്തും വാക്സിനേഷന്‍ ചെയ്യാം. തിങ്കളാഴ്ച ജില്ലയിൽ 83കേന്ദ്രങ്ങളിലായി നടന്ന കോവിഡ് വാക്‌സിനേഷൻ പരിപാടിയിൽ 9420പേർ വാക്സിൻ സ്വീകരിച്ചു . ആരോഗ്യപ്രവർത്തകർ -ഒന്നാമത്തെ ഡോസ് -764,രണ്ടാമത്തെ ഡോസ് -1202
പോളിങ് ഉദ്യോഗസ്ഥർ -1198, 60 വയസിന് മുകളിൽ പ്രായമുള്ളവർ -5893, 45വയസിനു മുകളിൽ പ്രായമുള്ളവർ -363.
- Log in to post comments