സാക്ഷരതാമിഷന്‍ കോഴ്‌സുകളിലേക്ക് മാര്‍ച്ച് 15 വരെ ഫൈനോടെ രജിസ്റ്റര്‍ ചെയ്യാം
സംസ്ഥാന സാക്ഷരതാമിഷനു കീഴില്‍ പത്ത്, ഹയര്‍സെക്കന്‍ഡറി, തുല്യത കോഴ്‌സുകളിലേക്കും, പച്ചമലയാളം, അച്ഛീഹിന്ദി, ഗുഡ് ഇംഗ്ലീഷ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്കും 50 രൂപ ഫൈനോടുകൂടി മാര്‍ച്ച് 10 വരെയും 200 രൂപ സൂപ്പര്‍ ഫൈനോടുകൂടി മാര്‍ച്ച് 15 വരെയും രജിസ്റ്റര്‍ ചെയ്യാം. ഏഴാം തരം വിജയിച്ച് 17 വയസ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് പത്താംതരത്തിലേക്കും പത്താംതരം വിജയിച്ച് 22 വയസ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് ഹയര്‍സെക്കന്‍ഡറി തുല്യതയിലേക്കും രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. കൊമേഴ്‌സ്, ഹ്യൂമാനിറ്റീസ് വിഷയങ്ങളിലാണ് ഹയര്‍സെക്കന്‍ഡറി തുല്യത കോഴ്‌സ്. ഉയര്‍ന്ന പ്രായപരിധിയില്ല. രജിസ്‌ട്രേഷനും മറ്റ് വിവരങ്ങള്‍ക്കും അതത് തദ്ദേശസ്ഥാപനത്തിലെ സാക്ഷരതാമിഷന്‍ പ്രേരകുമായി ബന്ധപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്ക് പാലക്കാട് ജില്ലാ പഞ്ചായത്തിലുള്ള ജില്ലാ സാക്ഷരതാമിഷന്‍ ഓഫീസുമായോ 04912505179 നമ്പരിലോ ബന്ധപ്പെടാം.
- Log in to post comments