Skip to main content

ക്രാഫ്റ്റ് ബേക്കിംങ് കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു

 

 

അസാപ്പിന്റെ ഷി സ്‌കില്‍ പദ്ധതിയുടെ ഭാഗമായി സ്വയംതൊഴില്‍പരിശീലനം പൂര്‍ത്തിയാക്കിയ അമ്മമാര്‍ക്കുള്ള സര്‍ട്ടിഫിക്കേറ്റ് വിതരണം സബ് കലക്ടര്‍ ജി പ്രിയങ്ക നിര്‍വഹിച്ചു.
   നാഷണല്‍ ട്രസ്റ്റ് എല്‍.എല്‍.സി. ജില്ലാതല സമിതിയും അസാപ്പ് കോഴിക്കോടും സംയുക്തമായാണ് ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവരുടെ രക്ഷിതാക്കള്‍ക്കായി ക്രാഫ്റ്റ് ബേക്കിംങ് കോഴ്‌സ് സംഘടിപ്പിച്ചത്.
കൊടുവള്ളി ബ്ലോക്കിലെ താമരശ്ശേരി, തിരുവമ്പാടി, കൂടരഞ്ഞി, കോടഞ്ചേരി ഭാഗങ്ങളിലുള്ള 35 ഭിന്നശേഷിക്കാരുടെ അമ്മമാരാണ് പഠനം പൂര്‍ത്തിയാക്കിയത്. കുട്ടികളെ കൂടുതല്‍ ശ്രദ്ധിക്കേണ്ടതിനാല്‍ പുറത്തുപോകാന്‍ സാധിക്കാതിരുന്ന അമ്മമാര്‍ക്ക് വീട്ടില്‍ തന്നെ വരുമാന മാര്‍ഗം കണ്ടെത്താനുള്ള മാര്‍ഗമാണ് ഇതിലൂടെ സാധ്യമായത്.  കലക്ടര്‍ സാംബശിവറാവുവിന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണ് കേക്ക് നിര്‍മ്മാണ പരിശീലനം ആരംഭിച്ചത്.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ നാഷണല്‍ ട്രസ്റ്റ് മെമ്പര്‍ ഡോ പി.ഡി ബെന്നി, എല്‍എല്‍സി കണ്‍വീനര്‍ പി സിക്കന്തര്‍, അസാപ് ജില്ലാ കോര്‍ഡിനേറ്റര്‍ മേഴ്‌സി പ്രിയ, സാമൂഹ്യനീതി വകുപ്പ് സീനിയര്‍ സൂപ്രണ്ട് ജോസഫ് റിബല്ലോ, ജില്ലാ ലോ ഓഫീസര്‍ സലിം പര്‍വിസ് തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന്  കേക്കുകളുടെ പ്രദര്‍ശനവും വില്പനയും നടന്നു.

 

date