Skip to main content

ഇ വി എം, വിവിപാറ്റ് മെഷീനുകളുടെ  വിതരണം ഇന്നുമുതൽ ( മാർച്ച് 17 )

 

നിയമസഭ തിരഞ്ഞെടുപ്പിൽ 13 നിയോജക മണ്ഡലങ്ങളിലേക്കും പ്രത്യേകം തയ്യാറാക്കിയ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും വിവിപാറ്റുകളും

റിട്ടേണിംഗ് ഓഫീസർമാർക്ക് വിതരണം ചെയ്യൽ ഇന്ന് (മാർച്ച് 17 ) രാവിലെ 7  

മണി മുതൽ നടക്കുമെന്ന് ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ എം എച്ച് ഹരീഷ് അറിയിച്ചു. തൃശൂർ ഗവ എൻജിനീയറിങ് കോളേജിൽ നിന്നാണ് 13 നിയോജകമണ്ഡലങ്ങളിലേക്കുമുള്ള വോട്ടിങ് മെഷീനുകൾ വിതരണം ചെയ്യുക. ഇതിനായി 3 കൗണ്ടറുകൾ കോളേജിൽ സജ്ജമാക്കിയിട്ടുണ്ട്. രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് ഇവ വിതരണം ചെയ്യുക.

 

റിട്ടേണിംഗ് ഓഫീസർമാർക്ക്  ലഭിക്കുന്ന വോട്ടിങ് മെഷീനുകൾ 

ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ മാനേജ്മെൻറ് സോഫ്റ്റ്‌വെയർ(ഇ എം എസ്)ഉപയോഗിച്ച് സ്കാൻ ചെയ്ത് പരിശോധിച്ചതിന് ശേഷമാണ് ഏറ്റെടുക്കുക. തുടർന്ന് വിവിധ നിയോജകമണ്ഡലങ്ങളിൽ സജ്ജമാക്കിയ സ്ട്രോങ്ങ്‌ റൂമുകളിലേക്ക് മാറ്റും. ഇവ കൊണ്ട് പോകുന്ന വാഹനങ്ങളെ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്ക് പിന്തുടരാം.

 

അവിടെ സെൻട്രൽ ആർമ്ഡ് പൊലീസ് ഫോഴ്സിന്റെ സഹായത്തോടെ സ്ട്രോങ്ങ്‌ റൂമുകൾ സീൽ ചെയ്യും. ഇതോടൊപ്പം സ്ഥാനാർഥികളുടെ പ്രതിനിധികൾക്കും അവരുടെ പ്രത്യേക അടയാളത്തോടെ സീൽ ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. പോളിംഗ്  ദിവസം മുതൽ വോട്ടെണ്ണൽ വരെ പൊലീസ് ഫോഴ്സ് സുരക്ഷിതമായി അതത് സ്ട്രോങ് റൂമുകളിൽ വോട്ടിങ് മെഷീനുകൾ സംരക്ഷിക്കും.

 

--

date