Skip to main content

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന്          15.37 കോടി രൂപ വിതരണം ചെയ്തു

   

    സംസ്ഥാന സര്‍ക്കാര്‍ രണ്ടുവര്‍ഷത്തിനിടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന്  8752 പേര്‍ക്കായി 15,37,17,664 രൂപ വിതരണം ചെയ്തതായി ജില്ലാ കളക്ടര്‍ ജീവന്‍ബാബു.കെ അറിയിച്ചു. ജില്ലയില്‍ കാസര്‍കോട് താലൂക്കില്‍ 3002 പേര്‍ക്ക് 4,49,96,000 രൂപയും ഹൊസ്ദുര്‍ഗ് താലൂക്കില്‍ 3453 പേര്‍ക്ക് 6,81,64,164 രൂപയും മഞ്ചേശ്വരത്ത് 1379 പേര്‍ക്കായി 2,36,04,000 രൂപയും വെള്ളരിക്കുണ്ട് താലൂക്കില്‍ 918 പേര്‍ക്കായി 1,69,53,500 രൂപയും സഹായമായി അനുവദിച്ചിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു.   

date