Skip to main content

സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികം: സ്റ്റാളുകളില്‍  അക്ഷയ സേവനങ്ങളും സൗജന്യ വൈഫെയും ഒരുങ്ങുന്നു

 

    സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് സര്‍ക്കാറിന്റെ വിവിധ പദ്ധതികളില്‍ പൊതു ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി 2018 മെയ് 19 മുതല്‍ 26 വരെ അലാമിപ്പള്ളി പുതിയ ബസ്സ്റ്റാന്റില്‍ കാസര്‍കോട് പെരുമ എന്ന പേരില്‍ സംഘടിപ്പിക്കുന്ന മെഗാ പ്രദര്‍ശന മേളയില്‍ ഐ.ടി വകുപ്പ് പ്രത്യേക സ്റ്റാള്‍ സജ്ജമാക്കുന്നു.പ്രസ്തുത സ്റ്റാളില്‍ അക്ഷയയുടെ വിവിധ സേവനങ്ങള്‍ നല്‍കുന്നു. ആധാര്‍ രജിസ്‌ട്രേഷനും, ആധാര്‍ തിരുത്തുന്നതിനും കൂട്ടിചേര്‍ക്കുന്നതിനുമുള്ള സൗകര്യം, ആധാര്‍ മെബൈല്‍ ലിങ്കിംഗ്, അഞ്ചു വയസിന് താഴെയുള്ളവര്‍ക്കായി  ചൈല്‍ഡ് എന്റോള്‍മെന്റ്  ടേബ് സംവിധാനം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അപേക്ഷ സമര്‍പ്പിക്കല്‍ തുടങ്ങി അക്ഷയയുടെ വിവിധങ്ങളായ മറ്റു സേവനങ്ങളും സ്റ്റാളില്‍ ഒരുക്കുന്നു. 
    പൊതുജനങ്ങള്‍ക്കും വിവിധ  വകുപ്പുകളിലെ സ്റ്റാളുകളിലേക്കും സൗജന്യ വൈഫെ സംവിധാനം ഐ.ടി മിഷനും ബി.എസ്.എന്‍.എല്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ ഒരുക്കും. സര്‍ക്കാറിന്റെ  രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള അക്ഷയ സ്റ്റാളുകളില്‍ ഒരുക്കുന്ന അക്ഷയയുടെ വിവിധ സേനവങ്ങള്‍ പരമാവധി ആളുകള്‍ പ്രയോജനപ്പെടുത്തണം.

date