Skip to main content

കോവിഡ് 472, രോഗമുക്തി 317

ജില്ലയില്‍ ഇന്നലെ(ഏപ്രില്‍ 17) 472 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.  317 പേര്‍ രോഗമുക്തി നേടി.  വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ രണ്ടു പേര്‍ക്കും സമ്പര്‍ക്കം വഴി 462 പേര്‍ക്കും ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കോര്‍പ്പറേഷന്‍ പരിധിയില്‍ കിളികൊല്ലൂരിലും മുനിസിപ്പാലിറ്റികളില്‍ പുനലൂര്‍, കൊട്ടാരക്കര, കരുനാഗപ്പള്ളി എന്നിവിടങ്ങളിലും ഗ്രാമപഞ്ചായത്തുകളില്‍ കുലശേഖരപുരം, തൃക്കോവില്‍വട്ടം, കരവാളൂര്‍, വിളക്കുടി, തൃക്കരുവ, കൊറ്റങ്കര, പോരുവഴി, കുളക്കട, ആദിച്ചനല്ലൂര്‍ ഭാഗങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്.
കൊല്ലം കോര്‍പ്പറേഷനില്‍ 70 പേര്‍ക്കാണ് രോഗബാധ. കിളികൊല്ലൂര്‍-11, ഉളിയക്കോവില്‍, ആശ്രാമം, കാവനാട് ഭാഗങ്ങളില്‍ ആറുവീതവും ഇരവിപുരം-അഞ്ച്, ബാപ്പുജി നഗര്‍-നാല്, ചിന്നക്കട, അയത്തില്‍ ഭാഗങ്ങളില്‍ മൂന്നുവീതവുമാണ് കോര്‍പ്പറേഷന്‍ പരിധിയിലെ രോഗബാധിതരുടെ എണ്ണം.
മുനിസിപ്പാലിറ്റികളില്‍ പുനലൂര്‍-20, കൊട്ടാരക്കര-13, കരുനാഗപ്പള്ളി-11, പരവൂര്‍-നാല് എന്നിങ്ങനെയാണ് രോഗബാധിരുടെ എണ്ണം.
ഗ്രാമപഞ്ചായത്തുകളില്‍ കുലശേഖരപുരം-41, തൃക്കോവില്‍വട്ടം, കരവാളൂര്‍ എന്നിവിടങ്ങളില്‍ 15 വീതവും വിളക്കുടി-14, തൃക്കരുവ, കൊറ്റങ്കര ഭാഗങ്ങളില്‍ 12 വീതവും പോരുവഴി-11, കുളക്കട, ആദിച്ചനല്ലൂര്‍ ഭാഗങ്ങളില്‍ 10 വീതവും പത്തനാപുരം, ഇടമാട് എന്നിവിടങ്ങളില്‍ ഒന്‍പതുവീതവും ഇട്ടിവ-എട്ട്, തഴവ, പൂതക്കുളം, പൂയപ്പള്ളി ഭാഗങ്ങളില്‍ ഏഴുവീതവും ഏരൂര്‍, മയ്യനാട്, തലവൂര്‍, കരീപ്ര, ഉമ്മന്നൂര്‍, അലയമണ്‍ പ്രദേശങ്ങളില്‍ ആറുവീതവും ക്ലാപ്പന, ഓച്ചിറ, മൈനാഗപ്പള്ളി, നിലമേല്‍, തേവലക്കര, തെ•ല, ചിതറ, കല്ലുവാതുക്കല്‍ പ്രദേശങ്ങളില്‍ അഞ്ചുവീതവും വെളിനല്ലൂര്‍, ശൂരനാട് നോര്‍ത്ത്, വെട്ടിക്കവല, പിറവന്തൂര്‍, പട്ടാഴി, നെടുവത്തൂര്‍, നീണ്ടകര, കുന്നത്തൂര്‍, കടയ്ക്കല്‍, ആലപ്പാട്, ഇടമുളയ്ക്കല്‍ ഭാഗങ്ങളില്‍ നാലുവീതവും മൈലം, പനയം, നെടുമ്പന, ചാത്തന്നൂര്‍, എഴുകോണ്‍, അഞ്ചല്‍, ഈസ്റ്റ് കല്ലട പ്രദേശങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതരുള്ളത്. മറ്റ് പ്രദേശങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതര്‍.
(പി.ആര്‍.കെ നമ്പര്‍.932/2021)

 

date