Skip to main content

പാരമ്പരേ്യതര ട്രസ്റ്റി ഒഴിവ്   

 കണ്ണൂര്‍ താലൂക്കിലെ ചെറുതാഴം വില്ലേജിലുളള പുത്തരിക്കാവ് ഭഗവതി ക്ഷേത്രത്തിലും കീഴറ വില്ലേജിലുളള കീഴറ പുളിത്തറമ്മല്‍ ഭഗവതി ക്ഷേത്രത്തിലും പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് നിയമിക്കപ്പെടുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.   പൂരിപ്പിച്ച അപേക്ഷകള്‍ 27 ന് വൈകിട്ട് 5 മണിക്ക് മുമ്പ് തലശ്ശേരി അസി.കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം.  അപേക്ഷാ ഫോറം പ്രസ്തുത ഓഫീസില്‍ നിന്ന് എല്ലാ പ്രവൃത്തി ദിവസങ്ങളിലും ലഭിക്കും.
     തലശ്ശേരി താലൂക്കിലെ പാട്യം വില്ലേജിലുള്ള കോങ്ങാറ്റ ചക്രപാണി ക്ഷേത്രത്തിലും കണ്ണൂര്‍ താലൂക്കിലെ മാവിലായി വില്ലേജിലുള്ള മാവിലാക്കാവ് ക്ഷേത്രത്തിലും ഇരിട്ടി താലൂക്കിലെ പുന്നാട് വില്ലേജിലുള്ള  കുഴുമ്പില്‍ ഭഗവതി ക്ഷേത്രത്തിലും പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് നിയമിക്കപ്പെടുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.   പൂരിപ്പിച്ച അപേക്ഷകള്‍ ഡിസംബര്‍ 15 ന് വൈകിട്ട് 5 മണിക്ക് മുമ്പ് തലശ്ശേരി അസി.കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം.  
     തലശ്ശേരി താലൂക്കിലെ തിരുവങ്ങാട് വില്ലേജിലുളള പനോളി അയ്യപ്പ ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് നിയമിക്കപ്പെടുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.   പൂരിപ്പിച്ച അപേക്ഷകള്‍ ഡിസംബര്‍ 21 ന് വൈകിട്ട് 5 മണിക്ക് മുമ്പ് തലശ്ശേരി അസി.കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം.  
പി എന്‍ സി/4317/2017
 

date